ചെന്നൈ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ പ്രചാരണങ്ങള്‍ വിലയിരുത്താന്‍ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങി ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യമെങ്കിലും നടന്‍ രജനീകാന്തുമായി സൗഹൃദ സംഭാഷണത്തിന് വീണ്ടും ബിജെപി സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്നാണ് രജനീകാന്തിന്റെ ഓഫീസ് നല്‍കുന്ന വിവരം.
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി ഉള്‍പ്പെടെയുള്ളവരാണ് രജനീകാന്തുമായുള്ള അമിത്ഷായുടെ കൂടിക്കാഴ്ച്ചക്ക് സമയം തേടിയത്. എന്നാല്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് താരത്തിന്റെ ഓഫീസിന്റെ പ്രതികരണം.
ബിഹാറിലെയും മധ്യപ്രദേശിലെയും വിജയങ്ങള്‍ക്ക് ശേഷം ബിജെപി കണ്ണ് വെക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് തമിഴ്‌നാടും, പശ്ചിമ ബെംഗാളും. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ബദലാകാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. രജനീകാന്തിനെ ബിജെപി പാളയത്തിലെത്തിക്കാനായാല്‍ രാജ്യത്ത് തന്ന വലിയ ചര്‍ച്ചക്ക് വഴി വെക്കുന്നതാണ് തമിഴ്‌നാട് രാഷ്ട്രീയം.
Content Highlight: Amit Shah seeks appointment of Rajinikanth