ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലാണ് കേന്ദ്ര സംഘത്തെ അയക്കുക.
എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലെറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഹരിയാന സന്ദര്‍ശിക്കുന്നത്. നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനും, എന്‍. സി.ഡി.സി ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും സന്ദര്‍ശിക്കും. മണിപ്പൂരില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്,അഡീഷണല്‍ ഡി.ഡി.ജി, ഡോ.എല്‍. സ്വസ്തി ചരണിന്റെ നേതൃത്വത്തിലുള്ള സംഘമെത്തും.
Content Highlight: Central teams sent to 4 States amid Covid hike