കൊവിഡിനെതിരെ വേണ്ടത് ഒന്നിച്ചുള്ള പോരാട്ടം; ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

prime minister Narendra Modi called for a united front against covid in g 20 summit

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദിൽ ആരംഭിച്ച പതിനഞ്ചാമാത് ജി 20 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സാമ്പത്തിക ഉണർവിനൊപ്പം തൊഴിൽ മേഖല കൂടി മെച്ചപെടേണ്ടതുണ്ടെന്നും ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ മറികടക്കാൻ സഹായിക്കുമെന്നും മോദി പറഞ്ഞു. ജി 20 നേതാക്കളുമായി നടത്തിയ വെർച്ച്വൽ ചർച്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്റിൽ കുറിച്ചു.

രണ്ട് ദിവസമായി നടക്കുന്ന ജി 20 ഉച്ചകോടി നാളെയാണ് സമാപിക്കുന്നത്. സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറസ് ജോൺസൺ, ഉൾപെടെ അംഗ രാജ്യങ്ങളുടെയെല്ലാം ഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസർവസ് ബാങ്ക് ഗവർണർമാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓൺലൈനായി സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights; prime minister Narendra Modi called for a united front against covid in g 20 summit