സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി

customs approached the court seeking permission to arrest m Shivashankar

സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം സെഷൻസ് കോടതിയാണ് അറസ്റ്റിന് അനുമതി നൽകിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും വിദേശത്തേക്ക് നിരവധി തവണ ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.

കോൺസുലേറ്റ് ജനറലും അറ്റാഷെയും നിയമ വിരുദ്ധമായാണ് ഡോളർ സംഘടിപ്പിച്ചതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. ഇതു സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സ്വപ്നയുടേയും സരിത്തിന്റേയും കസ്റ്റഡി ആവശ്യപെട്ടുള്ള റിപ്പോർട്ടിലാണ് കസ്റ്റംസിന്റെ വെളിപെടുത്തൽ. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് ആവശ്യപെട്ടിരിക്കുന്നത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

Content Highlights; customs approached the court seeking permission to arrest m Shivashankar