അന്തരിച്ച ഇതിഹാസ ഫുട്ബോൾ താരം മറഡോണക്കായി ലോകം അറിയുന്ന മ്യൂസിയം ഒരുക്കുമെന്ന് ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂർ. ലോകം അറിയിന്ന രീതിയിൽ ലോകം അവിടെ വരുന്ന രീതിയിൽ മ്യൂസിയമോ മറ്റോ നിർമിക്കാനാണ് ആഗ്രഹമെന്ന് മാധ്യമം ഓൺലെെനോട് സംസാരിക്കവെ ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ ചെമ്മണ്ണൂർ ജ്വല്ലേഴ്സിൻ്റെ ഉദ്ഘാടനത്തിനാണ് മറഡോണ 2012ൽ ആദ്യമായി കേരളത്തിലെത്തിയത്. അന്ന് നടന്ന പൊതുപരിപാടിയിൽ വെച്ച് അദ്ദേഹത്തിൻ്റെ 52ാം ജന്മദിനവും ആഘോഷിച്ചിരുന്നു.
മറഡോണ തനിക്ക് നല്ല കളിക്കാരൻ മാത്രമായിരുന്നില്ല. ഉറ്റ സുഹൃത്തുകൂടിയായിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ദുബെെയിൽ വെച്ച് കണ്ടപ്പോൾ ഫോട്ടോ എടുക്കുക എന്നു മാത്രമായിരുന്നു ഉദ്ദേശം. സംസാരിച്ചപ്പോൾ ഞങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങൾ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. അതിൽ സംതൃപ്തനായി അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. കൂടെയുണ്ടാവുമെന്ന് ഉറപ്പും നൽകി. ആ കൂടികാഴ്ചയ്ക്ക് ശേഷമാണ് ആരാധകൻ എന്നതിലുപരി മറഡോണയുടെ ഏറ്റവും നല്ല സുഹൃത്താകുക എന്ന ആഗ്രഹം ഉടലെടുത്തത്. ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അർജൻ്റീനിയൻ ഫുട്ബോൾ താരവും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ഡിഗോ മറഡോണ മരിച്ചത്.
content highlights: Boby Chemmanur says he will build a world-famous memorial museum for-Maradona