പ്രമുഖ ഫാഷൻ ലെെഫ് സ്റ്റെൽ മാഗസിനായ വോഗിൻ്റെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ ഷെെലജയ്ക്ക് ലഭിച്ചു. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ഷെെലജ ടീച്ചറെന്ന് പുരസ്കാര പ്രഖ്യാപനത്തിനിടെ ദുൽഖർ പറഞ്ഞു.
ഞങ്ങളുടെ സംസ്ഥാനം ഏറ്റവും മികച്ച കെെകളിലാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഒരു മാധ്യമം അവരെ റോക്ക്സ്റ്റാർ എന്നാണ് വിശേഷിപ്പിച്ചത്. പ്രിയപ്പെട്ട ഷെെലജ ടീച്ചർക്ക് ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല. ഒരുപാട് ആദരവോടെ സന്തോഷത്തോടെ പ്രഖ്യാപനം നടത്തുകയാണ്. ദുൽഖർ പറഞ്ഞു. പുരസ്‌കാരം ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ വരെയുള്ള തൻ്റെ ടീമിന് സമര്‍പ്പിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇതൊരു കൂട്ടായ ശ്രമത്തിൻ്റെ ഫലമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കൊവിഡിനെതിരായ കേരളത്തിൻ്റെ പോരാട്ടമാണ് കെ.കെ ഷെെലജയെ ശ്രദ്ധേയമാക്കിയതെന്ന് നേരത്തെ വോഗ് മാഗസിൻ ലേഖനം പറഞ്ഞിരുന്നു. കൊറോണ വെെറസിൻ്റെ ഘാതകൻ എന്നാണ് ആരോഗ്യമന്ത്രിയെ വോഗിൻ്റെ ലേഖനത്തിൽ വിശേഷിപ്പിച്ചത്. നേഴ്സ് രേഷ്മ മോഹൻദാസ്, ഡോ കമല റാം മോഹൻ, പെെലറ്റ് സ്വാതി റാവൽ, ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ചു നൽകിയ റിച്ച ശ്രീവാസ്തവ ചബ്ര എന്നിവർ വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.
content highlights: KK Shailaja won vogue leader of the year award