രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനം നാളെ; ആരാധക കൂട്ടായ്മ യോഗം വിളിച്ച് രജനീകാന്ത്

ചെന്നൈ: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് രജനീകാന്ത്. രാഷ്ട്രീയ ഭാവി സംബന്ധിച്ച അന്തിമ പ്രഖ്യാപനത്തിന് വിളിച്ച് ചേര്‍ത്ത രജനീ മക്കള്‍ മണ്ഡ്രത്തിന്റെ യോഗം നാളെ ചെന്നൈയിലാണ് നടക്കുന്നത്. നേരിട്ടിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയാക്കാനുള്ള നീക്കത്തില്‍ നിന്ന് രജനീകാന്ത് പിന്മാറിയിട്ടില്ല.

രജനീകാന്ത് നേരിട്ടിറങ്ങണമെന്ന ആരാധ്കരുടെ ആവശ്യം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം തള്ളിയത്. കടുത്ത സമ്മര്‍ദ്ധത്തിനൊടുവില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ നാളത്തെ യോഗത്തില്‍ മുന്നോട്ട് വെക്കാനാണ് താരത്തിന്റെ നീക്കം. രജനീ മക്കള്‍ മണ്ഡത്തിന്റെ യുവ ഭാരവാഹികളെ മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കും. താന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന അവസാന വാക്കായി മാത്രം തുടരുമെന്നും രജനീ മക്കള്‍ മണ്ഡത്തിന് രാഷ്ട്രീയ പ്രവര്‍ത്തനവുമായി സജീവമാകാമെന്നും യോഗത്തില്‍ രജനീകാന്ത് അഭിപ്രായപ്പെടുമെന്നാണ് സൂചന.

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഉടനീളം ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. എന്നാല്‍, ആരാധകരെ സംംഘടിപ്പിച്ചുള്ള വിജയിച്ചാല്‍ മാത്രം ഒടുവില്‍ നേതൃനിരയിലേക്ക് രംഗപ്രവേശം ചെയ്യാമെന്ന തീരുമാനത്തിലാണ് രജനീകാന്ത്.

ബിഹാറിനും മധ്യപ്രദേശിനും ശേഷം തമിഴ്‌നാട് പിടിച്ചെടുക്കാനുള്ള മോഹവുമായി ബിജെപി നേതാക്കള്‍ രജനികാന്തുമായി സഖ്യം നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നിര്‍ദ്ദേശവുമായി രജനീകാന്ത് രംഗത്തിറങ്ങുന്നത്.

Content Highlight: Rajinikanth likely to decide on his political entry tomorrow