രാജസ്ഥാനിലെ ബിജെപിയുടെ മുതിർന്ന നേതാവും രാജ്സമന്ദ് എംഎൽഎയുമായ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളിലായി ഗുർഗോണിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിരൺ മഹേശ്വരി ഞായറാഴ്ച രാത്രിയോടെയാണ് മരിക്കുന്നത്.
राजसमंद (राजस्थान) से विधायक बहन @kiransnm जी का निधन बेहद दुखद है। उन्होंने अपना पूरा जीवन समाज की सेवा और हितों को संरक्षित करने के लिए समर्पित किया। मेरे लिए उनका निधन व्यक्तिगत क्षति है। ईश्वर दिवंगत आत्मा को श्रीचरणों में स्थान दें।परिजनों के प्रति संवेदनाएं व्यक्त करता हूँ।
— Om Birla (@ombirlakota) November 29, 2020
രാജ്സമന്ദിൽ നിന്നും മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് കിരൺ മഹേശ്വരി. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ലോക്സഭാ സ്പീക്കർ ഓം ബിർള, അസംബ്ലി സ്പീക്കർ സി.പി ജോഷി, ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ തുടങ്ങിയ നേതാക്കൾ ആദരാജ്ഞലി അർപ്പിച്ചു. ബിജെപി നേതാവും രാജ്സമന്ദ് എംഎൽഎയുമായ കിരൺ മഹേശ്വരിയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയാണ്. അവരുടെ ബന്ധുക്കളുടേയും കുടംബത്തിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. അശോക് ഗെലോട്ട് പറഞ്ഞു.
Pained by the untimely demise of Kiran Maheshwari Ji. Be it as MP, MLA or Cabinet Minister in the Rajasthan Government, she made numerous efforts to work towards the progress of the state and empower the poor as well as marginalised. Condolences to her family. Om Shanti: PM Modi
— PMO India (@PMOIndia) November 30, 2020
content highlights: Rajasthan BJP MLA Kiran Maheshwari, Covid-19 positive, passes away; PM Modi, Lok Sabha speaker condoles demise