രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും യോഗം നടക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവരും യോഗത്തിൽ പങ്കടുക്കും. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവ കക്ഷി യോഗമാണിത്.
ഡൽഹിയിൽ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനവും ബജറ്റും ഒരുമിച്ച് നടത്താമെന്ന ചർച്ചകളും ഉയരുന്നതിനിടെയാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
Content Highlights; PM To Chair All-Party Meet On Friday To Discuss COVID-19 Situation