തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴിയെത്തിയ പാഴ്സല്‍ വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുക്ക് മുറുക്കാന്‍ ഒരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കാര്‍ഗോ വിട്ട് കിട്ടുന്നതിനായി സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കാര്‍ഗോ കൊച്ചിയിലെത്തിയത്. യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാഴ്സല്‍, സംശയത്തെ തുടര്‍ന്ന് പരിശോധിക്കാന്‍ അസസിങ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് പരിശോധനയില്ലാതെ കാര്‍ഗോ വിട്ടു കൊടുക്കുകയാിരുന്നു.
കുപ്പിവെള്ളം എന്ന പേരിലാണ് കാര്‍ഗോ എത്തിയതെങ്കിലും അതില്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നോയെന്നും, ശിവശങ്കറിന് സംഭവവുമായുള്ള കൂടുതല്‍ ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഇഡി പരിശോധിക്കുക.
Content Highlight: Enforcement to question more Customs Officers