സിദ്ധിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍ പ്രദേശിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തക സംഘടന. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംഘടന അന്വേഷണം ആവശ്യപ്പെട്ടത്.

പൊലീസ് കസ്റ്റഡിയില്‍ സിദ്ധിഖ് കാപ്പനെ മര്‍ദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകള്‍ നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ സംഘടന ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഒരു മുഴുവന്‍ സമയമാധ്യമപ്രവര്‍ത്തകനാണെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു.

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന്‍ നുണ പരിസോധനയ്ക്ക് സമ്മതിച്ചിരുന്നെന്നും സംഘടന സത്യവാങ്മൂലത്തില്‍ അറിയിച്ചു. യുപി സര്‍ക്കാര്‍ വീഴ്ച്ച മറച്ചു വെക്കാന്‍ തെറ്റിദ്ധാരണജനകമായ സത്യവാങ്മൂലം നല്‍കിയതായും പത്ര പ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു.

Content Highlight: KUWJ demands Judicial investigation for Siddique Kappan arrest