ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. ഹിമാചൽ ഹെൽത്ത് സെക്രട്ടറി അമിതാബ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുദാസ്പൂരിൽ നിന്നുള്ള എംപിയാണ് സണ്ണി ഡിയോൾ. 64 കാരനായ അദ്ദേഹം തോളിലെ ശസ്ത്രക്രിയക്ക് ശേഷം ഹിമാചൽ പ്രദേശിലെ കുളുവിലുള്ള തന്റെ ഫാം ഹൌസിൽ വിശ്രമത്തിലായിരുന്നു. സണ്ണിയും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Content Highlights; Bollywood actor and bjp mp Sunny Deol test covid positive