പട്ടേൽ പ്രതിമയുമായി ബന്ധപ്പെട്ട ടിക്കറ്റ് വിൽപ്പനയിൽ വൻ തിരിമറി; പൊലീസ് കേസെടുത്തു

₹ 5 Crore From Statue Of Unity Ticket Sales Allegedly Siphoned Off: Cops 

സർദാർ വല്ലഭായ് പട്ടേലിൻ്റെ ‘ഏകതാപ്രതിമ’യുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിൽപ്പനയിൽ വൻതിരിമറി നടന്നതായി കണ്ടെത്തൽ. ടിക്കറ്റ് വിറ്റ് ലഭിച്ച പണത്തിൽ നിന്ന് 5.24 കോടിയുടെ തിരിമറി നടന്നുവെന്നാണ് പൊലീസ് കേസ്. പണം കെെകാര്യം ചെയ്ത ഏജൻസിക്കും ചില ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു. നവംബർ 2018 മുതൽ മാർച്ച് 2020 വരെയുള്ള ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം അവർ ബാങ്കിൽ അടിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

2018ലെ സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഒക്ടോബർ 31നാണ് പ്രതിമ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ബാങ്കിലെത്തിക്കാൻ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ നർമദയിലെ കൊവാഡിയയിൽ നിന്നും പണം സ്വീകരിച്ച് തൊട്ടടുത്ത ദിവസം ബാങ്കിൽ നിക്ഷേപിക്കും. എന്നാൽ ചില ഏജൻസി ജീവനക്കാർ ഇത്തരത്തിൽ ലഭിച്ച പണം നിക്ഷേപിക്കാതെ 5.24 കോടി രൂപ തിരിമറി നടത്തിയെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ പുറത്തുവന്നിരിക്കുന്ന തട്ടിപ്പിന് കാരണം ബാങ്കും ബാങ്ക് നിയോഗിച്ച ഏജൻസിയുമാണെന്നും ഇതിൽ സ്റ്റ്യാചു ഓഫ് യൂണിറ്റി മാനേജ്മെൻ്റിന് ഒരുതരത്തിലും ഉത്തരവാദിത്വം ഇല്ലെന്നും അധികൃതർ അറിയിച്ചു. 

content highlights: ₹ 5 Crore From Statue Of Unity Ticket Sales Allegedly Siphoned Off: Cops