മനാമ: ബ്രിട്ടണു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്കി ബഹ്റൈനും. ചൈനയുടെ സിനോഫാം വാക്സിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നതിന് നവംബറില്‍ ബഹ്റൈന്‍ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനാണ് ഫൈസര്‍ കൊവിഡ് വാക്സിന് ആദ്യമായി അംഗീകാരം നല്‍കിയത്.
വാക്സിന് അടിയന്തിരമായി ഉപയോഗിക്കുന്നതിനാണ് ബഹ്റൈന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്സിന് അനുമതി നല്കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്റൈന്‍ മാറി. വാക്സിന്റെ വിതരണം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ബഹ്റൈന്‍ പുറത്തു വിട്ടിട്ടില്ല.
അതേസമയം, ഫൈസര്‍ വാക്സിന് ആദ്യം അനുമതി നല്കിയ ബ്രിട്ടണ് അടുത്ത ആഴ്ച്ച മുതല്‍ വാക്സിന് വിതരണം ആരംഭിക്കും. ബഹ്റൈനില്‍ ഇതുവരെ 87,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 341 പേരാണ് ആകെ മരിച്ചത്.
Content Highlight: Bahrain also Approve Pfizer-BioNTech Vaccine after Britain