വാക്സിൻ അനുകൂലഫലം നൽകിത്തുടങ്ങിയതിനാൽ കൊവിഡിൻ്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്നം കണ്ടുതുടങ്ങാമെവന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകൾക്കായുള്ള മത്സരങ്ങൾക്കിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് അദനോം പറഞ്ഞു.
വെെറസിനെ എന്നന്നേക്കുമായി നശിപ്പിക്കാൻ കഴിയും. പക്ഷേ അതിലേക്കുള്ള വഴി അപകടകരവും അവിശ്വസനീയവുമാണ്. മനുഷ്യത്വത്തിൻ്റെ നല്ല വശവും മോശം വശവും നാം ഈ കൊവിഡ് കാലത്ത് കണ്ടു. പുതിയ ഗവേഷണങ്ങളുടെ അത്ഭുതാവഹമായ നേട്ടങ്ങളും കൊവിഡ് കാലത്തുണ്ടായി. ഒപ്പം സ്വാർത്ഥ താൽപര്യങ്ങളുടേയും പഴിചാരലുകളുടേയും ഭിന്നതകളുടേയും കാഴ്ചകളും നമ്മൾ കണ്ടു. അദ്ദേഹം പറഞ്ഞു.
ശാസ്ത്രത്തെ പിന്തള്ളിയുള്ള ചില രാജ്യങ്ങളുടെ പ്രവർത്തികളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. കൊവിഡ് കാലത്തിനു മുമ്പുണ്ടായിരുന്ന ശെെലിയിലേക്ക് ലോകം തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിനെ സ്വകാര്യസ്വത്തായി കാണാതെ ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കൊവിഡ് പ്രതിസന്ധിഘട്ടം പിന്നിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: UN health chief: World can start dreaming of pandemic’s end