ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ കെ. ബി. ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയതടക്കം പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനങ്ങള്‍ മാത്രമാണ് നേരിടേണ്ടി വരുന്നതെന്ന് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് വിടാനാണ് പാര്‍ട്ടിയുടെ നീക്കം. എല്‍ഡിഎഫിന്റെ സീറ്റ് വിഭജനത്തില്‍ പൂര്‍ണ്ണമായി തഴഞ്ഞതിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ട്.
പാര്‍ട്ടിയുടെ പ്രതിഛായ മോശമാക്കുന്ന പ്രവര്‍ത്തികളാണ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. അപമാനം സഹിച്ച് ഇനിയും മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം.
മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ നവമാധ്യമങ്ങളിലൂടെയടക്കം ഇടത് നേതാക്കള്‍ അപമാനിക്കുകയാണെന്നാണ് പരാതി. അടിയന്തിര സംസ്ഥാന കമ്മിറ്റി കൂടി എല്‍ഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്നാണ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് മേല്‍ ജില്ലാ കമ്മിറ്റികളുടെ സമ്മര്‍ദ്ദം.
Content Highlight: Kerala Congress (B) to move from LDF