കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടുതടങ്കലിൽ

Delhi Police puts CM Arvind Kejriwal under house arrest, alleges AAP

കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടു തടങ്കലിലെന്ന് ആം ആദ്മി പാർട്ടി. ഇന്നലെയാണ് സിഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെയാണ് അരവിന്ദ് കെജരിവാൾ വീട്ടു തടങ്കലിലാക്കിയതായി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചത്.

വീട്ടികത്തുള്ള ആരെയും അകത്തേക്കൊ പുറത്തു നിന്നുള്ളവരെ വീടിനകത്തേക്കൊ കയറ്റുന്നില്ല എന്നും ആം ആദ്മി പറഞ്ഞു. മുൻപ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിലെ സ്റ്റേഡിയങ്ങൾ കർഷകർക്കുള്ള തുറന്ന ജയിലുകളാക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ 12 ദിവസത്തോളമായി നടക്കുന്ന കർഷകരുടെ പ്രതിഷേധ സമരം ഇപ്പോഴും തുടരുകയാണ്.

Content Highlights; Delhi Police puts CM Arvind Kejriwal under house arrest, alleges AAP