‘ഇന്ത്യ മികച്ച ഉദാഹരണം’;  ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച്  ബിൽ ഗേറ്റ്സ്

Bill Gates praises India’s digital finance policies as a model for the world

ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക നയങ്ങളെ പ്രകീർത്തിച്ച് മെെക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൻ്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെെനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച പഠിക്കാൻ ആഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സൽ ഐഡൻ്റിഫിക്കേഷൻ, ഡിജിറ്റൽ പേയ്മെൻ്റ് തുടങ്ങിയ കാര്യങ്ങളിൽ മികച്ച ഫ്ലാറ്റ്ഫോമാണ് ഇന്ത്യ നിർമിച്ചിരിക്കുന്നത്.

ഇന്ത്യയുടേതിന് സമാനമായി മറ്റ് രാജ്യങ്ങളുമായി ചേർന്ന് ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരാൻ തൻ്റെ ബിൽ ആൻഡ് മിലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ പ്രവർത്തിക്കുകയാണ്. ഇന്ത്യയുടെ ഈ നയങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കും. 

യൂണിഫെെഡ് പേയ്മെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) വന്നതോടെ സ്മാർട്ഫോൺ ഉപയോഗം വർധിക്കുകയും വയർലസ് ഡേറ്റാ നിരക്കുകൾ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാവുകയും ചെയ്തു. രാജ്യത്തെ യുപിഐ പ്ലാറ്റ്ഫോം ഫേയ്സ്ബുക്ക്, ആമസോൺ, വാൾമാർട്ട്, പേടിഎം തുടങ്ങി ഏത് കമ്പനിക്കും ഉപയോഗിക്കാമെന്ന നിബന്ധനയും ഇന്ത്യ വച്ചതോടെ യൂസർ ഫ്രീ ഇല്ലാതെ എല്ലാ സേവനങ്ങൾക്കും യുപിഐ ഉപയോഗിക്കാനായി എന്നും അദ്ദേഹം പറഞ്ഞു. 

content highlights: Bill Gates praises India’s digital finance policies as a model for the world