അതിസമ്പന്ന പട്ടികയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടമായി

PARIS, FRANCE - JUNE 27: Bill Gates, the co-Founder of the Microsoft company and co-Founder of the Bill and Melinda Gates Foundation makes a statement after his meeting with French President Francois Hollande at the Elysee Presidential Palace on June 27, 2016 in Paris, France. Bill Gates mentioned in a short statement after his meeting with French President Francois Hollande that France was a great asset in the fight against AIDS. (Photo by Chesnot/Getty Images)

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ അതി സമ്പന്നരുടെ പട്ടികയില്‍ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടമായി. പാരീസ് ആസ്ഥാനമാക്കിയുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി ഇ ഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്‌സിനെ മറികടന്നു സമ്പന്ന പട്ടികയില്‍ രണ്ടാ സ്ഥാനം നേടിയത്. 108 ബില്യണ്‍ ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തി. 39 ബില്യണ്‍ യുഎസ് ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തിയില്‍ വര്‍ധിച്ചത്.

ബ്ലൂംബര്‍ഗിന്റെ അതിസമ്പന്നരുടെ പട്ടികയിലാണ് അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തെത്തിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 107 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി ബില്‍ ഗേറ്റ്‌സ് മൂന്നാം സ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here