ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ യുഗം അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

ലോകത്തിലെ തന്നെ ഏറ്റവും വേഗം കുറഞ്ഞ ബ്രൗസര്‍ എന്ന പേരില്‍ നിരന്തരം ട്രോള്‍ വാങ്ങി കൂട്ടുന്ന ബ്രൗസിങ് എന്‍ജിനായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ യുഗം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. അടുത്ത വര്‍ഷത്തോടെ തങ്ങളുടെ ഏറ്റവും പഴക്കം ചെന്ന ബ്രൗസിങ് എന്‍ജിന്‍ ഉപേക്ഷിക്കുമെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11ഉം, അതിന് അനുബന്ധമായുള്ള 365 ആപ്പുകളുമാണ് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുന്നത്.

എക്‌സ്‌പ്ലോറര്‍ നിലനിര്‍ത്തുന്നതില്‍ ടെക് ലോകത്ത് വലിയ മൂല്യമൊന്നും കാണുന്നില്ലെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 1995 ഓഗസ്റ്റിലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആദ്യമായി നിലവില്‍ വരുന്നത്. 2002-03 കാലഘട്ടത്തില്‍ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറായി ഉപയോഗിച്ചിരുന്നത് എക്‌സ്‌പ്ലോറര്‍ ആയിരുന്നു.

Content Highlight: Microsoft to end support of Internet Explorer