ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച ഹൈബി ഈടന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി. നേരത്തെ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. എറണാകുളം മണ്ഡലത്തിലും വയനാട് മണ്ഡലത്തിലും മത്സരിക്കാന്‍ സരിതാ നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷയനുഭവിച്ചതിനാല്‍ നാമ നിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു.
വയനാട്, എറണാകുളം മണ്ഡലങ്ങളില്‍ സരിത നല്‍കിയ നാമ നിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ അമേഠിയിലും മത്സരിക്കാന്‍ സരിത നായര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. അമേഠിയില്‍ നാമ നിര്‍ദ്ദേശം സ്വീകരിക്കുകയും, സരിത മത്സരിക്കുകയും ചെയ്തിരുന്നു.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. കേസിലെ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ പരാതിക്കാരി സരിത എസ് നായര്‍ക്കെതിരെ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു.
Content Highlight: Supreme Court rejected Saritha Nair’s petition against Hibi Edens election victory