റിപ്പബ്ലിക് ദിന പരേഡ് റാലിയിൽ അയോധ്യയും രാമക്ഷേത്രവും ടാബ്ലോയിൽ ഉൾപെടുത്താൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ മാതൃകയും ദീപാവലി ദിനത്തിൽ കൊളത്തിയ റെക്കോർഡ് ദീപാലങ്കാരത്തിന്റെ മാതൃകയും യുപി സർക്കാർ ടാബ്ലോയിൽ പ്രദർശിപ്പിക്കും. കൂടാതെ രാമായണം ഉൾപെടുത്തുന്ന കാര്യം കൂടി സർക്കാർ പരിഗണിക്കുന്നുണ്ട്. പ്രധാനമന്ത്രി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ദീപാവലിക്ക് ആറ് ലക്ഷം ദീപങ്ങളാണ് അയോധ്യയിൽ തെളിയിച്ചത്.
Content Highlights; UP tableau for Republic Day parade to have Ayodhya theme with Ram temple model