ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയറിന് നേരെയുണ്ടായ വെടിവെപ്പില്‍ അക്രമിയെ വെടിവെച്ച് കൊന്ന് പൊലീസ്. ക്രിസ്മസ് ക്വയര്‍ കാണാന്‍ തടിച്ചു കൂടിയ ജനകൂട്ടത്തിന് സമീപമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിക്കായിരുന്നു സംഭവം.
ക്വയര്‍ സമാപിച്ചതിന് പിന്നാലെ അക്രമി തോക്കുമായെത്തുകയായിരുന്നു. പൊലീസുകാര്‍ ഇയാളോട് തോക്ക് താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ വന്നതോടെ പൊലീസും അക്രമിയും തമ്മില്‍ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് അക്രമി കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ അക്രമി എട്ട് തവണയോളം വെടിവെച്ചതായും തിരിച്ച് വെടിവെക്കാന്‍ പൊലീസിനെ വെല്ലു വിളിച്ചതായുമാണ് റിപ്പോര്‍ട്ട്.
അക്രമിയുടെ കൈയില്‍ നിന്നും രണ്ട് തോക്കുകളും, ഗ്യാസ് ക്യാന്‍, കത്തി എന്നിവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സെന്റ് ജോണ്‍ ദ ഡിവൈന്‍ കത്രീഡലിന് സമീപമാണ് ആക്രമണം നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 200ഓളം പേരാണ് കത്രീഡലിന് മുന്നില്‍ ക്വയര്‍ കേള്‍ക്കാനായി എത്തിയിരുന്നത്.
Content Highlight: Gunman fired at Christmas concert in New York