ഫൈസർ ബയോൺടെക്കിന്റെ കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകി സിങ്കപ്പൂരും. ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാന മന്ത്രി ലീ ഹ്സിയൻ വ്യക്തമാക്കി. എല്ലാ സിങ്കപ്പൂർ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്സിൻ സൌജന്യമായി നൽകും.
ആരോഗ്യ പ്രവർത്തകർക്കും മുൻ നിര പ്രവർത്തകർ, പ്രായമായവർ, ദുർബല വിഭാഗത്തിൽ പെട്ടവർ ഇവർക്ക് പുറമേ പ്രധാനമന്ത്രി ഉൾപെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കും. 2021 ന്റെ മൂന്നാം പാദമാകുമ്പോഴേക്കും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം.
Content Highlights; Singapore approve covid 19 vaccine phizer