ലണ്ടന്‍: പുതിയതായി കൊവിഡ് ബാദിച്ച രോഗികളില്‍ പുതിയ ഇനം കണ്ടെത്തിയതായി ബ്രിട്ടണ്. ആയിരത്തിലധഘികം രോഗികളിലാണ് കൊറോണ വൈറസിവല് നിന്ന് വിഭിന്നമായ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. പുതിയ രോഗവ്യാപനം കണ്ടെത്തിയതോടെ ലണ്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
വൈറസിന്റെ വ്യാപന നിരക്ക് കൂടുതലാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലണ്ടനിലെ ചില പ്രദേശത്ത് രോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയും ബുദ്ധിമുട്ടകളും കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ വരുത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദിനംപ്രതിയുള്ള രോഗികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരുന്നതിലും ആരോഗ്യ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. പുതിയ വൈറസില്‍ നിന്ന് ഗുരുതര പ്രത്യാഘാതങ്ങളൊന്നും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
അതേ സമയം, നിയണ്രങ്ങളുടെ ഭാഗമായി ലണ്ടണിലെ തിയറ്ററുകള്‍, പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടും. ആറ് പേരിലധികം സംഘം ചേരുന്നതിനും നിയന്ത്രണമുണ്ട്. കൂടാതെ, വീടുകള്‍ക്ക് പുറത്തുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ക്രിസ്മസ് അടുത്തതോടെ കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ക്രിസ്മസ് വ്യാപാരത്തെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്.
Content Highlight: New Variant Of Coronavirus Found In UK, May Be Spreading Faster- Report