കൊവിഡ് വ്യാപനം രൂക്ഷം; ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം

South Korea Govt orders schools to close in Seoul due to COVID19

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകി. വൈറസ് വ്യാപനം തടയുന്നതിനായി ഏർപെടുത്തിയ നിയന്ത്രണങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്. ഈ മാസം അവസാനം വരെയാണ് സ്കൂളുകൾ തുറക്കുന്നതിന് നിയന്ത്രണം ഏർപെടുത്തിയത്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലും പരിസര പ്രദേശത്തുമുള്ള സ്കൂളുകളാണ് ചൊവ്വാഴ്ച മുതൽ അടച്ചു പൂട്ടുന്നത്. ദക്ഷിണ കൊറിയയിലെ മൂന്നാംഘട്ട കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് സ്കൂകളുകൾ അടച്ചു പൂട്ടുന്നത്.

പ്രാദേശിക സർക്കാരുകളുടേയും വിദഗ്ദരുടേയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് വീണ്ടും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ചുങ് സിയേ ക്യുൻ പറഞ്ഞു. കഴിഞ്ഞ ദിവസം 718 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവിഷൻ ഏജൻസി വ്യക്തമാക്കി. പുതിയ കേസുകൾ കൂടുതലും സിയോൾ, ഇഞ്ചിയോൺ, ജിയോങ്കി പ്രവിശ്യകളിലാണ് ബാധിച്ചത്. ദക്ഷിണ കൊറിയയിൽ ഇതുവരെ 43484 പേർക്കാണ് കൊവിഡ് ബാധിച്ചത്. 587 പേരാണ് മരണപെട്ടത്.

Content Highlights; South Korea Govt orders schools to close in Seoul due to COVID19