കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് ഭൈസലിന് വിജയം. 15-ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിലാണ് ഫൈസൽ വിജയം നേടിയത്. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്നാണ് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക നൽകിയത്.
എൽഡിഎഫ് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിനെ കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടുപെടുകയും ഐഎൻഎൽ നേതാവ് ഒ പി റഷീദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
Content Highlights; local body election results 2020