ഓക്സ്ഫഡ് കൊവിഡ് വാക്സിൻ; രണ്ട് ഡോസ് എടുത്തവർക്ക് മികച്ച രോഗ പ്രതിരോധമെന്ന് കണ്ടെത്തൽ

Oxford says Covid-19 vaccine has good immune response with the 2-dose regime

ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മികച്ച് രോഗ പ്രതിരോധ ശേഷിയെന്ന് സർവകലാശാല. ഒരു ഡോസ് പൂർണമായി നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിൻ നൽകുമ്പോൾ ലഭിക്കുന്നുവെന്നാണ് കണ്ടെത്തൽ. ആദ്യ ഘട്ടത്തിൽ രണ്ട് ഡോസ് വാക്സിൻ പരീക്ഷിച്ചതായി സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ പ്രതിരേധ ശേഷിയാണ് ബൂസ്റ്റർ ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നതെന്ന് ഓക്സഫഡിന്റെ പ്രസ്താവനയിൽ പറയുന്നു. ഓക്സ്ഫഡ്- അസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണങ്ങൾ വ്യാഴാഴ്ചയാണ് പ്രസീദ്ധീകരിച്ചത്. വാക്സിൻ രോഗ പ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപെടുന്നുണ്ട്.

Content Highlights; Oxford says Covid-19 vaccine has good immune response with the 2-dose regime