രാജ്യത്തെ വിവിധ ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽഅവധി അനുവദിക്കുന്നതിനുള്ള മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുളഅളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ. ഏപ്രിൽ മാസം മുതൽ രാജ്യത്തെ പല ആശുപച്രികളിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ വിശ്രമവും അവധിയുമില്ലാതെ പ്രവർത്തിക്കുന്നു എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിന് മാർഗ്ഗ രേഖ തയ്യാറാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മാർഗ്ഗ രേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സേളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്തുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് സുപ്രീംകോടതി നിർദേശം നൽകിയത്.
അഗ്നി ശമന സംവിധാനം ഉറപ്പാക്കാൻ ചികിത്സാ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണം. രാഷ്ട്രീയ പാർട്ടികൾ ഉൾപെടെ നടത്തുന്ന ചടങ്ങുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും നടപ്പിലാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കൂടാതെ നിർദേശം നടപ്പിലാക്കിയതിന്റെ പുരോഗതി നാല് ആഴ്ചക്കുള്ളിൽ അറിയിക്കണമെന്നും സുപ്രീംകോടതി സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.
Content Highlights; Covid duty Doctors’ leave issues, guidelines within two days