പാലക്കാട് നഗരസഭയിൽ ജയ്ശ്രീറാം ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി; ഡിവെെഎഫ്ഐ പ്രവർത്തകരുടെ മറുപടി

DYFI March to Palakkad Municipality

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’എന്നെഴുതിയ ബാനര്‍ പതിച്ച പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാക ഉയർത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകർ. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ അതേ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളില്‍ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു. കേരളത്തെ കാവിയില്‍ പുതപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു  പ്രവര്‍ത്തകര്‍ ദേശീയ പതാക തൂക്കിയത്.

ഇതിനിടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പെരുമാറിയതിന് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ ഐപിസി. 153-ാം വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെയാണ് പ്രവർത്തകർ ജയ്ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയത്. പാലക്കാട് നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്നാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു.

content highlights: DYFI March to Palakkad Municipality