ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു. 1,00,31,223 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടിയാണ് രോഗബാധ കണ്ടെത്തിയത്.
India records 26,624 new COVID-19 cases, 29,690 recoveries, & 341 deaths in the last 24 hours, as per Health Ministry.
Total cases: 1,00,31,223
Total recoveries: 95,80,402
Active cases: 3,05,344
Death toll: 1,45,477 pic.twitter.com/JWFahf7s5Q
— ANI (@ANI) December 20, 2020
രാജ്യത്ത് പുതിയതായി 29,690 പേര് കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 95.51 ശതമാനം ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 341 മരണങ്ങളും കോവിഡിനെ തുടര്‍ന്നുണ്ടായി. ഇതോടെ മൊത്തം മരണസംഖ്യ 1,45,447 ആയി.
അതേസമയം, കൊവിഡ് വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചു. ഒന്നിലധികം വാക്സിന് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കേന്ദ്രം അറിയിച്ചു.
Content Highlight: Covid daily Updates in India