നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം

Congress Begins Reshuffle In Four States After Meeting With Rebels

നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനസംഘടനക്ക് നീക്കം. ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. യോഗത്തിൽ ഹൈക്കമാൻഡ് നേതാക്കളും തിരുത്തൽവാദി നേതാക്കളും പങ്കെടുത്തിരുന്നു.

തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങീ സംസ്ഥാനങ്ങളിലാണ് നേതൃ മാറ്റമുണ്ടാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡി രാജി വെച്ചിരുന്നു. കൂടാതെ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു.

സോണിയാ ഗാന്ധിയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്നലെ കോൺഗ്രസ് തിരുത്തൽ വാദികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിലെ നേതൃ മാറ്റത്തെ കുറിച്ച് മാസങ്ങൾ നീണ്ട ആഭ്യന്തര കലഹത്തിന് ശേഷമുള്ള അനുരജ്ഞനത്തിലേക്കുള്ള ആദ്യപടിയായിരുന്നു കൂടിക്കാഴ്ച. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻ നിർത്തി കൊണ്ട് അസാം, കേരളം തുടങ്ങീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് എഐസിസി സെക്രട്ടറിമാരെ വീതം സോണിയാ ഗാന്ധി നിയമിച്ചിട്ടുണ്ട്. നിയമിക്കപെട്ട പുതിയ സെക്രട്ടറിമാർ രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ സഹായിക്കും.

Content Highlights; Congress Begins Reshuffle In Four States After Meeting With Rebels