കോവിഡ് വാക്സിന്‍ വന്ന ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

amit shah campaign tamilnadu today

കോവിഡ് വാക്സിന്‍ എത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് മൂലം നടപടികള്‍ നീണ്ടു പോയതിനാല്‍ നിയമത്തിന്റെ ചട്ടങ്ങള്‍ പൂര്‍ണമായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി  ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാന്‍ ബംഗാള്‍ ജനത ആഗ്രഹിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മൂന്നു മാസം ബാക്കി നില്‍ക്കെയാണ് ബംഗ്ളാദേശ് നുഴഞ്ഞു കയറ്റവും പൗരത്വ വിഷയവും എല്ലാം ബി.ജെ.പി ഇപ്പോൾ സജീവമാക്കുന്നത്.

അവസരം നല്‍കിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ ബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിൽ എത്തിയത്.   പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എല്‍.എ.മാരും ഒരു എം.പി.യും അമിത് ഷാ ശനിയാഴ്ച പങ്കെടുത്ത റാലിയില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു

Content Highlights; When will CAA be implemented? Amit Shah answers