കൊവിഡിൻ്റെ പുതിയ വകഭേദം; അതിർത്തികൾ അടക്കുന്നു, മഹാരാഷ്ട്രയില്‍ ജനുവരി അഞ്ച് വരെ രാത്രി കര്‍ഫ്യൂ

New Covid-19 strain: Maharashtra announces night curfew till Jan 5

ബ്രിട്ടനിൽ കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ കോര്‍പ്പറേഷന്‍ പരിധികളിലും മുംബെെയിലുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ചൊവ്വാഴ്ച കർഫ്യൂ നിലവിൽ വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. 

യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികര്‍ക്ക് ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറൻ്റീൻ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ സമാനമായ ഹോം ക്വാറൻ്റീൻ പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സൗദിയും കുവൈത്തും അതിര്‍ത്തി അടച്ചു. ഒമാനില്‍ ചൊവ്വാഴ്ച അതിർത്തി അടയ്ക്കും. കുവൈത്ത് ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിട്ടുണ്ട്. 

content highlights: New Covid-19 strain: Maharashtra announces night curfew till Jan 5