രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒരു കോടി കടന്നു; പുതിയതായി 19,556 രോഗബാധിതര്‍

sbi expect covid second wave to intensify the second mid of the april

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ രണ്ടിനു ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ആകെ 1,00,75,116 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 301 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,46,111 ആയി.

Content Highlight: Covid Daily Updates in India