അൻ്റാർട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു; 36 പേർക്ക് രോഗം

Covid-19 reaches Antarctica, the last untouched continent

അൻ്റാർട്ടിക്കയിലും കൊവിഡ് 19 സ്ഥിരീകരിച്ചു. 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിലിയന്‍ ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും 10 പേര്‍ അറ്റകുറ്റപണികള്‍ ചെയ്യുന്ന തൊഴിലാളുകളുമാണ്.

കൊവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1,000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി റിപ്പോർട്ട് ഉണ്ട്.  കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അൻ്റാർട്ടിക്ക.

content highlights: Covid-19 reaches Antarctica, the last untouched continent