അടുത്ത ഐപിഎൽ സീസണിലെ മത്സരങ്ങൾക്ക് കേരളവും വേദിയാകാൻ സാധ്യത

Kerala likely to host IPL matches BCCI Annual General Meeting

അടുത്ത ഐപിഎൽ സീസണിലെ മത്സരങ്ങൾക്ക് കേരളവും വേദിയാകാൻ സാധ്യത. വ്യാഴാഴ്ച അഹമ്മദാബാദിൽ നടന്ന പൊതു യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ച നടന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും പങ്കാളിത്തം നൽകാനുള്ള ബിസിസിഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇത് എന്നാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഐപിഎല്ലിൽ ഹോം എവേ മത്സരങ്ങൾക്ക് പുറമേ നിഷ്പക്ഷ വേദികളിലും മത്സരം നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിനടക്കം മത്സരങ്ങൾ അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ട്വന്റി-20 ലോകകപ്പ് മത്സരവും കേരളത്തിൽ നടക്കാൻ സാധ്യതയുണ്ട്.

Content Highlights; Kerala likely to host IPL matches BCCI Annual General Meeting