പാലക്കാട് കുഴൽമന്ദത്ത് നടന്ന ദുരഭിമാനക്കൊലയിൽ പെണ്‍കുട്ടിയുടെ അച്ഛന് പ്രഭുകുമാര്‍, അമ്മാവന് സുരേഷ് എന്നിവര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ഇന്നലെയാണ് എലമന്ദം സ്വദേശി അനീഷിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് വെട്ടി കൊലപെടുത്തിയത്.
വധഭീഷണി അടക്കം അനീഷിന് എതിരെ ഉണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മാവന് സുരേഷ് വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം വ്യക്തമാക്കിയിരുന്നു. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്.
Content Highlights; Palakkad massacre girls father and uncle in custody