തിരുവനന്തപുരം പൊഴിക്കരയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയിൽ ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഫ്രീക്ക്സ് എന്ന പേരിലുള്ള യുവ ജന കൂട്ടയ്മയാണ് 13 മണിക്കൂറോളം നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്.
പരിപാടി സംഘടിപ്പിക്കുന്നതിനായി മുൻകൂർ അനുമതി തേടിയിരുന്നില്ല. സംഭവത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകർക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ലഹരി വസ്തുക്കൾ പാർട്ടിയിൽ വിതരണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights; DJ party conducted in Trivandrum Pozhikkara by violating Covid-19 protocol