കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി

Oommen Chandy against Ministers' adalats

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചർച്ച നടത്തിയെന്നും നേതൃമാറ്റം ഉണ്ടാകേണ്ട സാഹചര്യമില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

സംസ്ഥാനത്തെ കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റം ഉണ്ടാകില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നേതൃമാറ്റം ആവശ്യപെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമാവുകയാണ്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. യുഡിഎഫ് ഘടകകഷികളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃമാറ്റ ചർച്ചകൾ സജീവമായത്.

Content Highlights; No need to change KPCC leadership in Kerala says Oommen Chandy