ന്യൂഡല്‍ഹി: ഇന്ത്യയില്‍ 16,432 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതായും 24,900 പേര് കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് 1,02,24,303 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,68,581 പേര് ചികിത്സയില്‍ തുടരുമ്പോള്‍ 98,07,569 പേര് കോവിഡ് മുക്തരായി. കോവിഡ് മൂലം രാജ്യത്ത് 1,48,153 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടപ്പെട്ടത്.
Content Highlight: India records 16,432 new cases of Covid-19