ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിൽ നിന്നുള്ള കൊവിഡ് വൈറസ് സാമ്പളുകളിൽ ജനിതക മാറ്റം ഉണ്ടോയെന്ന് ഇതുവരെ അറിയിപ്പ് വന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വൈകുന്നേരത്തോടെ പൂർണ്ണ വിവരം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്നു വരുന്നവരെ നിരീക്ഷിക്കും. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. ജാഗ്രത തുടരുകയാണ് വേണ്ടെതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര് ബംഗളൂരുവിലാണുള്ളത്. രണ്ട് പേര് ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അതിതീവ്ര വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
Content Highlights; Kerala is on high alert says, health minister