ഗുജറാത്തിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി കൊണ്ട് ഭറൂചിൽ നിന്നുള്ള ലോക്സാഭാംഗം മൻസുഖ് വാസവ പാർട്ടിയിൽ നിന്നും രാജി വെച്ചു. നർമദ ജില്ലയിൽ 121 ഗ്രാമങ്ങളെ ഇകോ സെൻസിറ്റീവ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതിനെ തുടർന്നാണ് രാജിയെന്ന് സൂചന.
രാജിക്കാര്യം അറിയിച്ച് വാസവ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സിആര്‍ പാട്ടീലിന് കത്തയച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചു തവണ ഭറൂചില്‍ നിന്ന് ലോക്സഭയിലെത്തിയ നേതാവാണ് ഇദ്ദേഹം. 1994ല്‍ ഗുജറാത്തില്‍ സഹ മന്ത്രിയായിരുന്നു. പാര്‍ട്ടിയോട് ഏറെ കൂറുള്ളവന്‍ ആയിരിക്കുമെന്നും തന്റെ തെറ്റു കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights; BJP Bharuch MP Mansukh Vasava resigns from party