ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലും കൊവിഡ് വകഭേദം കണ്ടെത്തി

India confirms new variant of covid 19 in up two years old

കൊറോണ അതിതീവ്ര വൈറസ് കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചു. യുഎഇയിലും, ഫ്രാൻസിലും, കാനഡയിലും, അമേരിക്കയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഇന്ത്യയിലും വകഭേദം കണ്ടെത്തി. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് വയസ്സുകാരിയിലാണ് ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. മീററ്റിലാണ് രണ്ട് വയസ്സുകാരിയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മക്കും കൊവിഡ് വകഭേദം തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പൂർത്തിയായി വരികയാണ്. വാക്സിന് പുതിയ വകഭേദകത്തേയും പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights; India confirms new variant of covid 19 in up two years old