ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്

‘No new order’ to seize vehicles with stickers declaring caste — UP govt denies the viral claim

ജാതിപ്പേര് എഴുതി വെച്ച വാഹനങ്ങൾക്കെതിരെ നടപടി എടുത്ത് ഉത്തർപ്രദേശ് മോട്ടോർ വാഹന വകുപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് ഇത്തരമൊരു നടപടി എന്നാണ് കാൺപൂരിൽ നിന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിൽ വാഹനങ്ങളിൽ പ്രധാനമായും കാറുകളിൽ ഉടമയുടെ ജാതിപേര് എഴുതി വെക്കുന്നത് പതിവാണ്.

ജാട്ട്, ഗുജ്ജർ, ബ്രാഹ്മിൺ തുടങ്ങി വിവിധ സ്റ്റിക്കറുകൾ കാറുകളിൽ കാണാം. ഇത്തരം സ്റ്റിക്കറുകൾ പതിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കാൺപൂരിലെ ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് കാൺപൂരിലെ ഓരോ വാഹനത്തിലും ഒന്ന് എന്ന കണക്കിൽ ഇത്തരം സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കാൺപൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഡികെ ത്രിപാഠി പ്രതികരിച്ചു.

Content Highlights; ‘No new order’ to seize vehicles with stickers declaring caste — UP govt denies the viral claim