തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല.
സംസ്ഥാനത്തെ ബീച്ചുകളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ പുതുവത്സര വേളയില്‍ കര്‍ശന നിരീക്ഷണത്തിന് അധികൃതര്‍ക്ക് നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി.
ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലിസിന്റെയും മറ്റ് വകുപ്പുകളുടെയും കര്‍ശന നിരീക്ഷണം ഉണ്ടായിരിക്കും.
Content Highlight: Restrictions in new year Celebration