തൃശൂര്‍: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ കുതിരാനില്‍ വന്‍ വാഹനാപകടം. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കിലും ഒരു മിനി ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ട് പേര് മരിച്ചു.
രാവിലെ ആറേ മുക്കാലോടെയായിരുന്നു അപകടം. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇരുവശത്തുമായി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് വാഹനങ്ങള്‍ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Content Highlight: Accident in Kuthiran, Thrissur