രാജ്യത്ത് 24 മണിക്കൂറിനിടെ 20036 പേർക്ക് കൊവിഡ്; ചികിത്സിലുള്ളവർ രണ്ടര ലക്ഷം

India covid updates today

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20036 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 23181 പേർ ഇന്നലെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷത്തിന് അടുത്തെത്തി.

254254 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. പുതിയതായി 20036 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10286710 ആയി. ആകെ രോഗമുക്തർ 9883461 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 256 പേരാണ് മരണപെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 148994 ആയി ഉയർന്നു.

Content Highlights; India covid updates today