സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 625 രൂപയായിരുന്നു. ആർടിപിസിആർ പരിശോധനാ നിരക്ക് 1500 രൂപയാക്കി പുനർ നിശ്ചയിച്ചു. നേരത്തെ ആർടിപിസിആർ പരിശോധനക്ക് 2100 രൂപയായിരുന്നു സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നത്.
എക്സ്പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാക്കി. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനക്കുള്ള നിരക്ക് കുറക്കുന്നത്. ഒഡീഷയാണ് രാജ്യത്ത് ആർടിപിസിആർ പരിശധനക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയിൽ പരിശോധനാ നിരക്ക്. ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു.
Content Highlights; covid testing rates in private labs in the state slashed








