തിരുവനന്തപുരം: വേനല്‍ക്കാലത്ത് കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്ന സൂചന നല്കി സംസ്ഥാനത്തെ തുലാവര്ഷക്കണക്ക്. സംസ്ഥാനത്ത് 26 ശതമാനം മഴക്കുറവാണ് തുലാമഴയില്‍ ഉണ്ടായിട്ടുള്ളത്. വേനല്‍മഴ കൂടി ചതിച്ചാല്‍ സംസ്ഥാനം ഇത്തവണ കടുത്ത വരള്‍ച്ച നേരിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാവര്‍ഷമായി കണക്കാക്കുന്നത്. 491.6 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്തു ഇത്തവണ കിട്ടിയത് 365.3 മില്ലിമീറ്റര്‍ മാത്രം. കാസര്‍കോട് ജില്ലയില്‍ 14 ശതമാനം മഴ അധികം കിട്ടി. മറ്റ് ജില്ലകളിലെല്ലാം മഴ കുറവാണ് പെയ്തത്.
നിലവിലെ സാഹചര്യത്തില്‍ അടുത്ത മാസം പകുതിയോടെ സംസ്ഥാനത്ത് വേനല്‍ കടുക്കുമെന്നാണ് സൂചന.
Content Highlight: Kerala under drought threat








